ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങി മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുകയാണ് സ്‌മോള്‍കക്യാപ്പ് കമ്പനിയായ ജികെപി പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് ലിമിറ്റഡ്. ഇതിനായി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമായ വിവരം കമ്പനി ബിഎസ്ഇയെ അറിയിച്ചു. 1:2 അനുപാതത്തിലായിരിക്കും ബോണസ് ഓഹരികള്‍ നല്‍കുക.

മുഴുവന്‍ അടച്ച് തീര്‍ത്ത രണ്ട് ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും. റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. കഴിഞ്ഞ 3 വര്‍ഷത്തില്‍ 1200 ശതമാനം ആദായം നല്‍കിയത് പരിഗണിച്ചാല്‍ നിക്ഷേപകന് ലഭിക്കുന്ന ബംപര്‍ സമ്മാനമായിരിക്കും ബോണസ് ഓഹരികള്‍.

2019 മെയ് മാസത്തില്‍ 22 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 256.60 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. 1200 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 750 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരി കൂടിയാണ് ജികെപി പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് ലിമിറ്റഡിന്റേത്.

25 രൂപയില്‍ നിന്നും 184 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി വളര്‍ന്നത്. ജൂണ്‍ ഒന്നാം പാദത്തില്‍ വരുമാനം 81.88 ശതമാനം വര്‍ധിപ്പിക്കാനും കമ്പനിയ്ക്കായിരുന്നു. ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഓഹരി 52 ആഴ്ചയിലെ ഉയരം കുറിച്ചു.

ബുധനാഴ്ച ഒന്നര ശതമാനം ഉയര്‍ന്ന ഓഹരി 256.60 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഗ്രൂപ്പ് കമ്പനിയായ പാക്ക് വെല്‍ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ വാങ്ങുന്നത് പരിഗണിക്കാനായി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 8 ന് ചേരുന്നകാര്യവും കമ്പനി എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.

X
Top