കൊച്ചി: മുന്‍നിര സമുദ്രോല്‍പ്പന്ന നിര്‍മാതാക്കളായ മുക്ക പ്രൊട്ടീന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വ്യാഴാഴ്ച ആരംഭിക്കും. എട്ട് കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ നിശ്ചിത വില 26-28 രൂപയാണ്. ഐപിഒ മാര്‍ച്ച് നാലിന് ക്ലോസ് ചെയ്യും. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഓഹരികളുടെ ഏറ്റവും കുറഞ്ഞ എണ്ണം 535 ഓഹരികളാണ്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 120 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും 10 കോടി രൂപ അനുബന്ധ സ്ഥാപനമായ എന്റോ പ്രൊട്ടീന്‍സ് ലിമിറ്റഡില്‍ നിക്ഷേപിക്കുന്നതിനും വിനിയോഗിക്കും.
ഇന്ത്യയിലെ ഫിഷ് മീല്‍, ഫിഷ് ഓയില്‍ വ്യവസായ മേഖലയുടെ വരുമാനത്തില്‍ 25 മുതല്‍ 30 ശതമാനം വരെ മുക്ക പ്രൊട്ടീന്‍സിന്റെ സംഭാവനയാണ്.