കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ആക്സിസ് ബാങ്ക് ഓഹരിയ്ക്ക് ശക്തമായ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍

ന്യൂഡല്‍ഹി: ആക്സിസ് ബാങ്ക് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍. ലക്ഷ്യവില 1130 രൂപ. ചൊവ്വാഴ്ചയിലെ 933 രൂപയില്‍ നിന്നും 21 ശതമാനം വര്‍ധനവാണിത്.

ചെറുകിട ലോണുകള്‍ വര്‍ദ്ധിപ്പിക്കാനും പ്രൊവിഷന്‍ കവറേജ് അനുപാതം മെച്ചപ്പെടുത്താനും ബാങ്കിനായി, ബ്രോക്കറേജ് സ്ഥാപനം റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വായ്പ വളര്‍ച്ച, മാര്‍ജിന്‍,ലാഭക്ഷമത എന്നിവ മെച്ചപ്പെട്ടു.മാത്രമല്ല 18 ശതമാനത്തിന്റെ ആര്‍ഒഇ ലക്ഷ്യം നേടാനുമായി.

വായ്പ വളര്‍ച്ച 2019-22 ല്‍ 18 ശതമാനം സിഎജിആറില്‍ ഉയര്‍ന്നിട്ടുണ്ട്.എസ്എംഇ ബാങ്കിംഗും ഗ്രാമീണ ലോണുകളും യഥാക്രമം 49 ശതമാനം 23 ശതമാനം സിഎജിആറില്‍ വളര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 2.5 ശതമാനമാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതി കുറവ്. അറ്റ സ്ലിപ്പേജ് റേഷ്യോ ആദ്യപകുതിയില്‍ 0.4 ശതമാനമാക്കി കുറച്ചു.

X
Top