ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

മൊബൈൽ ഉപകരണങ്ങളുടെ ഉൽപ്പാദനം ഇന്ത്യയിൽ കുതിച്ചുയരുന്നു

2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി – ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ലക്ഷം കോടി രൂപയായി.

5ജി ഫോണുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതും, ഉപഭോക്താക്കൾ പ്രീമിയം ഫോണുകളിലേക്ക് മാറിയതും മൊബൈൽ ഫോണുകളുടെ വിൽപ്പന മൂല്യത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.

ഡിജിറ്റൽ ഇടപാടുകളും ഇന്ത്യയിൽ കുതിച്ചുയരുകയാണ്. ഇന്ത്യയിൽ പ്രതിമാസം 43.3 കോടി ഇടപാടുകൾ ഡിജിറ്റൽ പേയ്‌മെന്റ് വഴി യാതൊരു നിരക്കുമില്ലാതെ നടക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമല സീതാറാം പറഞ്ഞു. രാജ്യം ഡിജിറ്റൽ ഉപകരണ കേന്ദ്രമായി മാറുകയാണ്.

വിൽപനക്കാരനും, വാങ്ങുന്നയാളും, പേയ്‌മെന്റ് സംവിധാനവും ഉൾപ്പെടുന്ന രീതിയിലാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.

സാധാരണക്കാർക്ക് പോലും മൊബൈൽ ഫോൺ ഹാൻഡ് സെറ്റുകൾ ഉള്ളത് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂട്ടുന്നു.

X
Top