10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

540 കോടിയുടെ വരുമാനം രേഖപ്പെടുത്തി മൊബിക്വിക്ക്

മുംബൈ: 2022 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 540 കോടി രൂപയുടെ വരുമാനം നേടിയതായി അറിയിച്ച് ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ മൊബിക്വിക്ക്. മുൻ സാമ്പത്തിക വർഷത്തേക്കാൾ വരുമാനത്തിൽ 79 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.

കമ്പനിയുടെ ഐപിഒ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് അനുസരിച്ച് 2021സാമ്പത്തിക വർഷത്തിൽ വർഷത്തിൽ കമ്പനി മൊത്തത്തിൽ 302.25 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. മൊബിക്വിക്കിന് 1,900 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗുമായി (ഐപിഒ) മുന്നോട്ട് പോകാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചിരുന്നു. എന്നാൽ ഫിൻടെക്കിന്റെ മൂല്യനിർണ്ണയത്തിൽ വലിയ തിരുത്തലുകൾ സംഭവിച്ചതിനാൽ നിലവിൽ മൊബിക്വിക്കിന്റെ ഐപിഒ സ്തംഭനാവസ്ഥയിലാണ്‌.

2022 സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള ലാഭനഷ്ട കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കമ്പനിയുടെ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ 111.3 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

നിലവിൽ സ്ഥാപനം പ്രധാനമായും പേയ്‌മെന്റുകൾ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ എന്നി രണ്ട് വിഭാഗങ്ങളിൽ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 22 ദശലക്ഷത്തോളം പുതിയ ഉപയോക്തൃ കൂട്ടിച്ചേർക്കാനായതായി കമ്പനി അവകാശപ്പെടുന്നു. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 127 ദശലക്ഷമായി ഉയർന്നു.

കൂടാതെ സ്ഥാപനത്തിന്റെ ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ കഴിഞ്ഞ വർഷത്തെ ഏകീകൃത മൊത്ത വ്യാപാര മൂല്യത്തിന്റെ (GMV) 5% ഉം മൊത്തത്തിലുള്ള വരുമാനത്തിന്റെ 20% ഉം ഉൾക്കൊള്ളുന്നു. അതേസമയം അടുത്തിടെ പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനുള്ള മൊബിക്വിക്കിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്.

X
Top