കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി മൊബിക്വിക്ക്

ന്യൂഡല്‍ഹി: ഐപിഒ നീട്ടിവച്ച ഫിന്‍ടെക് സ്ഥാപനം വണ്‍ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡ് നിക്ഷേപകരില്‍ നിന്നും 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. ബിസിനസ് വ്യാപിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുകയെന്ന് കമ്പനി സ്ഥാപക ഉപാസന ടക്കു പറഞ്ഞു. ഡിസംബര്‍ പാദത്തില്‍ ആദ്യമായി ലാഭത്തിലായ കമ്പനി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും ഏറ്റെടുക്കലുകള്‍ക്കും മാര്‍ക്കറ്റിംഗിനുമാണ് നിക്ഷേപ സമാഹരണം നടത്തുന്നത്.
അതേസമയം തക്കസമയത്ത് ഐപിഒ നടത്തുമെന്നും ഒരു അഭിമുഖത്തില്‍ ഉപാസന ടക്കു പറഞ്ഞു. മുഖ്യ എതിരാളി പേടിഎമ്മിനേറ്റ തിരിച്ചടിയാണ് ഐപിഒ നീട്ടിവയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. അമേരിക്കന്‍ എക്‌സ്പ്രസ് കമ്പനി, സിക്വോയിയ കാപിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയുള്ള കമ്പനി ‘ ഇപ്പോള്‍ വാങ്ങി, പിന്നീട് പണം നല്‍കുന്ന’ സേവനങ്ങളില്‍ മുന്‍നിരയിലാണ്.
100 മില്ല്യണ്‍ രജിസ്റ്റേഡ് വരിക്കാരാണ് കമ്പനിയ്ക്കുള്ളത്. കഴിഞ്ഞവര്‍ഷം അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്നും ഫണ്ട് ലഭ്യമായതോടെ മൊബിക്വിക്കിന്റെ മൂല്യം 700 മില്ല്യണ്‍ ഡോളറായി മാറിയിരുന്നു. എന്നാല്‍ പുതിയതായി ഫണ്ടിംഗിന് ശ്രമിക്കുമ്പോള്‍ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ഉപാസന പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

X
Top