
മുംബൈ: ഒന്നാംപാദത്തില്‍ പ്രതീക്ഷകള്‍ മറികടന്ന പ്രകടനം കാഴ്ചവച്ചിരിക്കയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 3450 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്.
എസ് യുവി, ട്രാക്ടേഴ്‌സ് എന്നിവയിലെ ഉയര്‍ന്ന മാര്‍ജിനാണ് മികച്ച പ്രകടനത്തിന് പിന്നില്‍. പ്രവര്‍ത്തന വരുമാനം 26 ശതമാനം ഉയര്‍ന്ന് 34143 കോടി രൂപ. വരുമാനവും അറ്റാദായവും യഥാക്രമം 33471 കോടി രൂപയും 3112 കോടി രൂപയുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എസ് യുവി വില്‍പന 22 ശതമാനം വര്‍ധിച്ചതായി കമ്പനി അറിയിച്ചു. ട്രാക്ടറുകളുടേയും മറ്റ് കാര്‍ഷിക ഉപകരണങ്ങളുടേയും വില്‍പനയില്‍ 10 ശതമാനം വര്‍ധനവാണുണ്ടായത്.