ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു.

മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നും മെമ്മോയില്‍ പറയുന്നു.

ജോലി നഷ്‌ടമാകുന്നവർക്കുള്ള സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങളും മെയിലിലുണ്ട്.
ഹൈബ്രിഡ് ജോലി മാതൃകയാണ് മേറ്റ പിന്തുടരുന്നത്. ജീവനക്കാർ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഓഫീസുകളില്‍ എത്തേണ്ടത്.

മൂന്ന് ദിവസം വർക്ക് ഫ്രം ഹോം രീതിയാണ്. പ്രവർത്തന മികവില്ലാത്ത ജീവനക്കാരെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം പ്രമുഖ ഡിജിറ്റല്‍ കമ്പനിയായ ആമസോണ്‍ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

X
Top