
മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 140.04 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 65227.29 ലെവലിലും നിഫ്റ്റി 26.60 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 19374.10 ലെവലിലും വ്യാപാരം തുടരുന്നു. 1847 ഓഹരികള്‍ മുന്നേറുമ്പോള്‍ 961 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
109 ഓഹരി വിലകളില്‍ മാറ്റമില്ല.എച്ചസിഎല്‍ ടെക്,ടൈക് മഹീന്ദ്ര,എല്‍ടിഐ മൈന്‍ഡ്ട്രീ,ഹിന്‍ഡാല്‍കോ,മാരുതി സുസുക്കി,ആക്‌സിസ് ബാങ്ക്,പവര്‍ഗ്രിഡ്,ടൈറ്റന്‍,ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവയാണ് നിഫറ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ഐഷര്‍ മോട്ടോഴ്‌സ്,ഏഷ്യന്‍ പെയിന്റ്‌സ്,ബിപിസിഎല്‍,ബജാജ് ഫിനാന്‍സ്,ബ്രിട്ടാനിയ,സണ്‍ഫാര്‍മ,ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ വാഹനം,ഐടി,മീഡിയ, ഉപഭോക്തൃ ഉപകരണങ്ങള്‍എന്നിവ നേട്ടമുണ്ടാക്കുമ്പോള്‍ ബാങ്ക്, സാമ്പത്തിക സേവനങ്ങള്‍,ലോഹം,ഫാര്‍മ എന്നിവ നഷ്ടം നേരിടുന്നു. ബിഎസ്ഇ മിഡ് ക്യാപ് മാറ്റമില്ലാതെ തുടരുന്നു. സ്‌മോള്‍ക്യാപ് 0.34 ശതമാനം ഉയര്‍ന്നിട്ടുണ്ട്.






