
മുംബൈ: മൂന്നാം ദിവസവും വിപണി നേട്ടം തുടരുന്നു. സെന്‍സെക്‌സ് 362.28 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 65438.10 ലെവലിലും നിഫ്റ്റി 100.30 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 19443 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2137 ഓഹരികള്‍ മുന്നേറുമ്പോള്‍ 843 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
109 ഓഹരി വിലകളില്‍ മാറ്റമില്ല. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ്,ടാറ്റ സ്റ്റീല്‍,സിപ്ല,ആക്‌സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ കണ്‍സ്യുമര്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടെക്ക് മഹീന്ദ്ര,അള്‍ട്രാസിമന്റ്,അദാനി എന്റര്‍പ്രൈസസ്,യുപിഎല്‍,ഗ്രാസിം,എച്ച്‌സിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കുന്ന ഓഹരികള്‍. പവര്‍ഗ്രിഡ്,ബിപിസിഎല്‍,ഡോ.റെഡ്ഡി,എസ്ബിഐ,കോള്‍ ഇന്ത്യ എന്നിവ നഷ്ടം നേരിട്ടു.ഊര്‍ജ്ജം,ഓയില്‍ ആന്റ് ഗ്യാസ് എന്നിവയൊഴിച്ചുള്ള മേഖലകള്‍ നേട്ടത്തില്‍ തുടരുമ്പോള്‍ ബാങ്ക്,വാഹനം,എഫ്എംസിജി,ഐടി,മീഡിയ,മെറ്റല്‍ എന്നിവ 0.27-1.27 ശതമാനം വരെ നേട്ടമുണ്ടാക്കുന്നു.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലേറെ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.






