കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആഴ്ചാവസാന നേട്ടം കുറിച്ച് വിപണി, നിഫ്റ്റി 19400 ന് മീതെ

മുംബൈ: ആഴ്ചാവസാനത്തില്‍ വിപണി നേട്ടത്തിലായി. മാത്രമല്ല, നിഫ്റ്റി 19400 ഭേദിക്കുന്നതിനും സെപ്തംബര്‍ 1 സാക്ഷിയായി. സെന്‍സെക്‌സ് 555.75 പോയിന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 65387.16 ലെവലിലും നിഫ്റ്റി 181.50 പോയിന്റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 19435.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2103 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1456 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 108 ഓഹരികളില്‍ മാറ്റമില്ല. എന്‍ടിപിസി,ഒഎന്‍ജിസി,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ സ്റ്റീല്‍,മാരുതി സുസുക്കി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. സിപ്ല,എച്ച്ഡിഎഫ്‌സി ലൈഫ്,ഡോ.റെഡ്ഡീസ്, അള്‍ട്രാടെക്ക്, നെസ്ലെ എന്നിവ തിരിച്ചടി നേരിട്ടു.

മേഖലകളില്‍ ഫാര്‍മയൊഴികെയുള്ളവ പച്ച തെളിയിച്ചപ്പോള്‍ ഊര്‍ജ്ജം,ലോഹം, ഓയില്‍ ആന്റ് ഗ്യാസ ബാങ്ക് എന്നിവ 1-2.7 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top