വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

നേരിയ നേട്ടം, നിഫ്റ്റി 19300 ന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ ഇക്വിറ്റി വിപണി നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 40.17 പോയിന്റ് അഥവാ 0.06 ശതമാനം നേട്ടത്തില്‍ 64988.83 ലെവലിലും നിഫ്റ്റി 11.40 പോയിന്റ് അഥവാ 0.06 ശതമാനം നേട്ടത്തില്‍ 19321 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1858 ഓഹരികള്‍ മുന്നേറുമ്പോള്‍ 1096 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

143 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്,അദാനി എന്റര്‍പ്രൈസസ്,പവര് ഗ്രിഡ്,യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്. എന്‍ടിപിസി,ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഫിനാന്‍സ്,ഭാരതി എയര്‍ടെല്‍,ആക്‌സിസ് ബാങ്ക്,ടിസിഎസ്,നെസ്ലെ,എച്ച്‌സിഎല്‍,കോള്‍ ഇന്ത്യ,ഐടിസി, അള്‍ട്രാടെക്ക് സിമന്റ്,ഇന്‍ഫോസിസ്,വിപ്രോ,ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടത്തിലായി.

ഓയില്‍ ആന്‍ഡ് ഗ്യാസ്, പിഎസ്യു ബാങ്ക് എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് 0.43 ശതമാനവും സ്‌മോള്‍ക്യാപ് 0.26 ശതമാനവും ഉയര്‍ന്നു.

X
Top