ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

അവസാന മണിക്കൂറിലെ വില്‍പന; ഇടിവ് നേരിട്ട് വിപണി

മുംബൈ: അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 255.84 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 64831.41 ലെവലിലും നിഫ്റ്റി 93.70 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 19253.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് അവസാന മണിക്കൂറിലെ വില്‍പന സൂചികകളെ താഴ്ത്തുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിപണി പരിമിതമായ നേട്ടം നിലനിര്‍ത്തിയെങ്കിലും ഇത്തവണ നെഗറ്റീവ് ക്ലോസിംഗ് നടത്തി. അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, അദാനി പോര്‍ട്ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.
മാരുതി സുസുക്കി, സിപ്ല, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റന്‍ കമ്പനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കി.

മേഖലകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ്ജം, എഫ്എംസിജി, ബാങ്ക് എന്നിവ 0.5-1.3 ശതമാനം ഇടിഞ്ഞപ്പോള്‍ റിയല്‍റ്റി, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ 0.2-0.7 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡക്യാപ് മാറ്റമില്ലാതെയാണ് അവസാനിച്ചത്. സ്‌മോള്‍ക്യാപ് 0.8 ശതമാനം ഉയര്‍ന്നു.

X
Top