ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വിപണി കനത്ത ഇടിവ് നേരിടുന്നു

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 337.48 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 64985.17 ലെവലിലും നിഫ്റ്റി 110.80 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 19317.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1040 ഓഹരികള്‍ മുന്നേറുമ്പോള്‍ 1227 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

195 ഓഹരി വിലകളില്‍ മാറ്റമില്ല.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്. ഒഎന്‍ജിസി,എന്‍ടിപിസി,കോള്‍ ഇന്ത്യ,കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിലാണ്.

മേഖലകളെല്ലാം കനത്ത ഇടിവ് നേരിടുമ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം ദുര്‍ബലമായി.

X
Top