സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

നേരിയ പ്രതിവാര നേട്ടം സ്വന്തമാക്കി വിപണി, 2.4 ശതമാനമുയര്‍ന്ന് സ്‌മോള്‍ക്യാപ് സൂചിക

മുംബൈ: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.42 പോയിന്റുയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 34.75 പോയിന്റ് ഉയര്‍ന്ന് 18534.1 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി 4 ശതമാനവും മീഡിയ 3 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.5 ശതമാനവും ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ .7-2 ശതമാനം ഇടിവ് നേരിട്ടു.

ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്, ഫോഴ്‌സ് മോട്ടോഴ്‌സ്, സെന്റം ഇലക്ട്രോണിക്‌സ്, വി 2 റീട്ടെയില്‍, നൂറെക്ക, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ഹൈടെക് ഗിയറുകള്‍, കോപ്രാന്‍ എന്നിവ (26-40 ശതമാനം ഉയര്‍ന്നു) എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 2.4 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

എസ്ഇപിസി, സണ്‍ഫ്‌ലാഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്, സിന്‍ടെക്‌സ് പ്ലാസ്റ്റിക് ടെക്‌നോളജി, കാമ്പസ് ആക്റ്റീവ്വെയര്‍, ടെക്‌നോക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ), ഗ്രീവ്‌സ് കോട്ടണ്‍, പ്രിസിഷന്‍ വയര്‍സ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, സുവാരി അഗ്രോ കെമിക്കല്‍സ്, യുണൈറ്റഡ് ഡ്രില്ലിംഗ് ടൂള്‍സ്, നവ്കര്‍ കോര്‍പ്പറേഷന്‍, സെല്‍പ്‌മോക് ഡിസൈന്‍ ആന്‍ഡ് ടെക് എന്നീ സ്‌മോള്‍ക്യാപുകള്‍ 10-18 ശതമാനം ഇടിവ് നേരിടുകയും ചെയ്തു.

X
Top