ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

ത്രൈമാസ അറ്റാദായത്തിൽ 1500 ശതമാനം വർദ്ധന രേഖപ്പെടുത്തി മഹീന്ദ്ര സിഐഇ

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 1499.26 ശതമാനം വർദ്ധനവോടെ 161.43 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ലിമിറ്റഡ്. 2021 മാർച്ച് പാദത്തിൽ 10.09 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. സമാനമായി, കഴിഞ്ഞ നാലാം പാദത്തിലെ സ്ഥാപനത്തിന്റെ അറ്റ വിൽപ്പന 2021 മാർച്ച് പാദത്തിലെ  2,189.40 കോടിയിൽ നിന്ന് 18.22 ശതമാനം ഉയർന്ന് 2,588.36 കോടി രൂപയായി. കമ്പനിയുടെ പലിശ, നികുതികൾ, മൂല്യത്തകർച്ച, വായ്പാ തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2022 മാർച്ച് പാദത്തിൽ 307.68 കോടി രൂപയാണ്. 2021 നാലാം പാദത്തിൽ ഇത് 306.21 കോടി രൂപയായിരുന്നു.

മഹീന്ദ്ര സിഐഇയുടെ ഇപിഎസ് 0.27 രൂപയിൽ നിന്ന് 4.26 രൂപയായി ഉയർന്നു. മഹീന്ദ്ര സിഐഇ ഓഹരികൾ 2.69 ശതമാനത്തിന്റെ നേട്ടത്തിൽ 215.85 രൂപയിലെത്തി. ജർമ്മനി, യുകെ, ഇന്ത്യ എന്നിവിടങ്ങളിൽ പ്ലാന്റുകളുള്ള ഫോർജിംഗ് ബിസിനസിൽ അതിവേഗം വളർന്നുവരുന്ന ആഗോള നേതാവാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ലിമിറ്റഡ്. ഓട്ടോമോട്ടീവ്, കൃഷി, റെയിൽവേ, ഖനനം, നിർമ്മാണം, മറ്റ് വ്യവസായങ്ങൾ എന്നിവയ്‌ക്കായി ലോകോത്തര നിലവാരത്തിലുള്ള യന്ത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇത്. 

X
Top