സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ ​മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച നൂ​റ് ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നേ​ടി ലു​ലു ഗ്രൂ​പ്. 12ാം സ്ഥാ​ന​മാ​ണ്​ ലു​ലു ഗ്രൂ​പ്പി​ന് ല​ഭി​ച്ച​ത്​. ആ​ദ്യ 15ൽ ​ഇ​ടം നേ​ടി​യ ഏ​ക ഇ​ന്ത്യ​ൻ ക​മ്പ​നി​യും ലു​ലു​വാ​ണ്.

യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ ദി ​ഗി​വി​ങ് മൊ​മ​ന്‍റ്​ ക​മ്പ​നി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഗ്ലോ​ബ​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​വി​യേ​ഷ​ൻ ക​മ്പ​നി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി.

സു​സ്ഥി​ര​ത മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി​ക​ൾ, ഉ​പ​ഭോ​ക്തൃ സേ​വ​നം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ്പാ​ക്കി​യ ഡി​ജി​റ്റ​ൽ മാ​റ്റ​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ലു​ലു​വി​നെ മു​ൻ​നി​ര പ​ട്ടി​ക​യി​ലെ​ത്തി​ച്ച​ത്.

സം​തൃ​പ്ത​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, കൃ​ത്യ​മാ​യ ഉ​ൽ​പ​ന്ന ല​ഭ്യ​ത, വി​പു​ല​മാ​യ പാ​ർ​ക്കി​ങ്, ഹാ​പ്പി​ന​സ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യെ​ല്ലാം ലു​ലു​വി​നെ പ്രി​യ​പ്പെ​ട്ട ബ്രാ​ൻ​ഡാ​ക്കി​യെ​ന്ന് അ​റേ​ബ്യ​ൻ ബി​സി​ന​സ് വി​ല​യി​രു​ത്തി.

കാ​ല​ത്തി​നൊ​ത്തു​ള്ള മാ​റ്റ​ങ്ങ​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കി​യ​ത് ലു​ലു​വി​ന്‍റെ ആ​ഗോ​ള സ്വീ​കാ​ര്യ​ത​ക്ക് കാ​ര​ണ​മാ​യി. പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച റീ​ട്ടെ​യ്ൽ ബ്രാ​ൻ​ഡാ​യാ​ണ് ലു​ലു ഗ്രൂ​പ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

അ​ടു​ത്തി​ടെ ലു​ലു ഐ.​പി.​ഒ​യി​ലു​ടെ ഓ​ഹ​രി വി​റ്റി​രു​ന്നു. 25 ഇ​ര​ട്ടി അ​ധി​ക സ​മാ​ഹ​ര​ണ​ത്തോ​ടെ മൂ​ന്നു ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

X
Top