ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

പ്രതീക്ഷതിലും മികച്ച മൂന്നാംപാദ പ്രകടനവുമായി എല്‍ആന്റ്ടി

ന്യൂഡല്‍ഹി: മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തിയിരിക്കയാണ് ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ആന്റ്ടി). 2553 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതല്‍.

വരുമാനം 17 ശതമാനം ഉയര്‍ത്തി 46,390 കോടി രൂപയുമായി. പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. യഥാക്രമം 2535 കോടി രൂപയും 44972.85 കോടി രൂപയമാണ് പ്രതീക്ഷിക്കപ്പെട്ട അറ്റാദായവും വരുമാനവും.

അടിസ്ഥാന സൗകര്യവികസന പ്രൊജക്ടുകളുടെ ആധിക്യവും ഐടി,ടിഎസ് (വിവര സാങ്കേതികവിദ്യ, സാങ്കേതിക വിദ്യ സേവനങ്ങള്‍) പോര്‍ട്ട്‌ഫോളിയോയുടെ മികവുമാണ് തുണയായതെന്ന് കമ്പനി പറയുന്നു. മൊത്തം വരുമാനത്തിന്റെ 37 ശതമാനം അന്തര്‍ദ്ദേശീയ വരുമാനമമാണ്. 17317 കോടി രൂപയാണ് ഈയിനത്തില്‍ നേടിയത്.

ഗ്രൂപ്പ് ലെവലില്‍ 60710 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനി നേടിയത്. 21 ശതമാനം ഉയര്‍ച്ച. 3.86 ലക്ഷം കോടി രൂപയുടേതാണ് മൊത്തം ഓര്‍ഡര്‍ ബുക്ക്.

ഇതില്‍ അടിസ്ഥാന സൗകര്യവികസന പ്രൊജക്ടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം ഉയര്‍ന്ന് 32,530 കോടി രൂപയുടേതായി. 2.78 ലക്ഷം കോടി രൂപയുടേതാണ് ഓര്‍ഡര്‍ ബുക്ക്. എബിറ്റ മാര്‍ജിന്‍ 7 ശതമാനം.

എനര്‍ജി പ്രൊജക്ട് സെഗ്മന്റില്‍ 9051 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി. 12 ശതമാനത്തിന്റെ വര്‍ഷിക വളര്‍ച്ച. എബിറ്റ മാര്‍ജിന്‍ 8.3 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായി ഉയര്‍ന്നു.

ഹൈടെക് മാനുഫാക്ച്വറിംഗ് വിഭാഗത്തില്‍ 1931 കോടി രൂപയുടെ ഓര്‍ഡറുകളാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം കുറവ്. എബിറ്റ മാര്‍ജിന്‍ 19.9 ശതമാനത്തില്‍ നിന്നും 17.5 ശതമാനമായി കുറഞ്ഞു.

19869 കോടി രൂപയുടേതാണ് ഓര്‍ഡര്‍ ബുക്ക്. ഐടി, സാങ്കേതികവിദ്യ രംഗം അഥവാ എല്‍ആന്റ്ടി മൈന്‍ഡ്ട്രീ 10517 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി. 25 ശതമാനത്തിന്റെ വര്‍ഷിക വര്‍ദ്ധനവ്. എബിറ്റ മാര്‍ജിന്‍ 23.6 ശതമാനമായി ഉയര്‍ന്നു.

X
Top