ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ചൈനയിലെ ലോക്ക്ഡൗൺ നടപ്പ് സാമ്പത്തിക വർഷത്തിലെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡൽഹി: കോവിഡ്-19 ന്റെ വ്യാപനം കാരണം ചൈനയുടെ ചില ഭാഗങ്ങളിൽ അടുത്തിടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കമ്പനിയുടെ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നതായും, ഇത് മൂലം തങ്ങളുടെ വിതരണക്കാർക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനോ, വിതരണം ചെയ്യാനോ കഴിയില്ലെന്നും ഇത് ഡിമാൻഡിൽ താത്കാലികമായ കുറവ് ഉണ്ടാക്കിയതായും ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. കൂടാതെ, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം തങ്ങളുടെ ബിസിനസിനെയും പ്രവർത്തന ഫലങ്ങളെയും ബാധിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് റിപ്പോർട്ടിൽ പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിൽ റഷ്യയ്‌ക്കെതിരെ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്ന് ഉയർന്നുവരുന്ന ഉപഭോക്തൃ ബാധ്യതകളുമായി ബന്ധപ്പെട്ട് ജാഗ്വാർ ലാൻഡ് റോവർ 43 ദശലക്ഷം പൗണ്ട് രേഖപ്പെടുത്തിയതായും, ഈ നിയന്ത്രണം വാഹനങ്ങൾ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നത് തടയുന്നതായും റിപ്പോർട്ട് പറയുന്നു. ചൈനയിലെ ലോക്ക്ഡൗണുകൾ ചില പ്രദേശങ്ങളിലെ ചില ഡീലർഷിപ്പുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചെന്നും അതിനാൽ തന്നെ ഇത് നടപ്പ് സാമ്പത്തിക വർഷത്തിലെ തങ്ങളുടെ വിൽപ്പന വീക്ഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കമ്പനി പറഞ്ഞു. ഉൽപ്പാദനത്തിനായി ചൈനയിൽ നിന്നുള്ള നിർണായക ഭാഗങ്ങളുടെ വിതരണം ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, എല്ലാ പ്ലാന്റുകളിലെയും ഉൽപ്പാദനം നിർത്താൻ തങ്ങൾ നിർബന്ധിതരായേക്കുമെന്നും, ഇത് ഭാവിയിൽ കമ്പനിയുടെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും ടാറ്റ മോട്ടോർസ് അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.

അടുത്ത നാല് വർഷത്തിനുള്ളിൽ, രണ്ട് ആർക്കിടെക്ചറുകളിലായി ആറ് ഓൾ-ഇലക്‌ട്രിക് വേരിയന്റുകളാണ് ലാൻഡ് റോവർ അവതരിപ്പിക്കുന്നത്. ഇവി മേഖല വർദ്ധിക്കുന്നതിനനുസരിച്ച് 2030-ഓടെ ആഗോള ലാൻഡ് റോവർ വിൽപ്പനയുടെ 60% വും ഇലക്ട്രിക് ആയിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

X
Top