ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

ഒന്നിലധികം കമ്പനികളിൽ നിക്ഷേപം നടത്തി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

മുംബൈ: ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ്, നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ കാപ്രി ഗ്ലോബൽ ക്യാപിറ്റൽ എന്നിവയിലെ ഓഹരി പങ്കാളിത്തം ഓപ്പൺ മാർക്കറ്റ് പർച്ചേസിലൂടെ വർധിപ്പിച്ചതായി അറിയിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി). ഹീറോ മോട്ടോകോർപ്പിലെ എൽഐസിയുടെ ഷെയർഹോൾഡിംഗ് 1,83,10,233 ൽ നിന്ന് 2,24,91,571 ഇക്വിറ്റി ഷെയറുകളായി അല്ലെങ്കിൽ കമ്പനിയുടെ പണമടച്ച മൂലധനത്തിന്റെ 9.163 ശതമാനത്തിൽ നിന്ന് 11.256 ശതമാനമായി ഉയർന്നതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) അറിയിച്ചു. ശരാശരി 3,050.14 രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് പർച്ചേസ് വഴിയാണ് ഓഹരികൾ വാങ്ങിയതെന്ന് കമ്പനി അറിയിച്ചു. മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും മുൻനിര നിർമ്മാതാക്കളാണ് ഹീറോ മോട്ടോകോർപ്പ്.

കൂടാതെ, ഹിന്ദുസ്ഥാൻ യുണിലിവറിലെ (HUL) തങ്ങളുടെ ഓഹരി പങ്കാളിത്തം 11,73,80,500 ൽ നിന്ന് 11,76,90,500 ഇക്വിറ്റി ഷെയറുകളായി വർദ്ധിപ്പിച്ചതായും, ഇത് കമ്പനിയുടെ അടച്ച മൂലധനത്തിന്റെ 5.008 ശതമാനം വരുമെന്നും എൽഐസി ഒരു പ്രത്യേക ഫയലിംഗിൽ അറിയിച്ചു. എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാൻ യുണിലിവറിന് ഹോം കെയർ, സൗന്ദര്യം, വ്യക്തിഗത പരിചരണം, ഭക്ഷണം, റിഫ്രഷ്‌മെന്റ് വിഭാഗം എന്നിവയിൽ ശക്തമായ സാന്നിധ്യമുണ്ട്.

ബുധനാഴ്ച ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരികൾ 3.45 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 697.50 രൂപയിലെത്തി.

X
Top