സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ആണവനിലയത്തിന് സാധ്യത തേടി കെഎസ്ഇബി

തിരുവനന്തപുരം: കേരളത്തിൽ(Keralam) ആണവനിലയം(Nuclear Plant) സ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അതിനുള്ള പ്രാഥമികനടപടികളുമായി കെ.എസ്.ഇ.ബി.(KSEB) മുന്നോട്ട്.

കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതനുസരിച്ച് നിലയം സ്ഥാപിക്കാൻ സാധ്യമായ സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർസ്ഥാപനമായ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്/NIAS) പഠനം തുടങ്ങി.

ആറുമാസത്തിനകം പഠനം പൂർത്തിയാക്കും. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

പരിസ്ഥിതിക്ക് ഹാനികരമായതിനാൽ ജലവൈദ്യുതപദ്ധതി നടപ്പാക്കാൻ കഴിയാതിരുന്ന അതിരപ്പിള്ളിയും മുൻപ്‌ കൽക്കരിനിലയം സ്ഥാപിക്കാൻ പദ്ധതിയിട്ടെങ്കിലും ഉപേക്ഷിച്ച ചീമേനിയുമാണ് സാധ്യതയുള്ള സ്ഥലങ്ങളായി കെ.എസ്.ഇ.ബി. ചൂണ്ടിക്കാണിച്ചത്. ഒരുമാസം മുൻപാണ് പഠനത്തിനായി എൻ.ഐ.എ.എസിന് കത്തുനൽകിയത്.

ആണവനിലയത്തിന് നയപരമായ തീരുമാനം സർക്കാർ സ്വീകരിക്കുന്നതിനുമുൻപ് പ്രാഥമിക നടപടികൾ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി.യുടെ ശ്രമം. എന്നാൽ, ഇത്തരം നീക്കങ്ങളൊന്നും ഇല്ലെന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞത്.

നേരത്തേ, ഭാഭാ ആറ്റമിക് റിസർച്ച് സെന്ററുമായി ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറും ചർച്ചചെയ്തിരുന്നു.

കേരളത്തിൽ കഴിഞ്ഞ പത്തുവർഷം ജലവൈദ്യുതപദ്ധതികളിലൂടെ കൂട്ടിച്ചേർക്കാനായത് വെറും 104 മെഗാവാട്ട് ആണെന്നും അതിനാൽ, വൈദ്യുതിലഭ്യത ഉറപ്പാക്കാൻ ആണവനിലയം കൂടിയേ തീരൂവെന്നുമാണ് കെഎസ്.ഇ.ബി.യുടെ വാദം.

X
Top