10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ആദിത്യ ബിർള ഗ്രൂപ്പിനായി 222 കോടിയുടെ ഊർജ പദ്ധതികൾ വികസിപ്പിക്കാൻ കെപി എനർജി

മുംബൈ: ആദിത്യ ബിർള ഗ്രൂപ്പിനായി കാറ്റാടി ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിന് 222 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി കെപി എനർജി. ആദിത്യ ബിർള ഗ്രൂപ്പിനായി കെപി എനർജി വികസിപ്പിച്ചെടുക്കുന്ന പ്രോജക്റ്റുകളുടെ ആകെ മൂല്യം 222 കോടി രൂപയാണെന്നും, ഇത് 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നും കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

ഗുജറാത്ത് ഹൈബ്രിഡ് പവർ പോളിസി 2018 പ്രകാരം ഗുജറാത്തിലെ ഭാവ്‌നഗറിലെ ഭുംഗറിലെയും ഫുൾസർ സൈറ്റിലെയും കാറ്റാടി വൈദ്യുത പദ്ധതിയുടെ വികസനത്തിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പുമായി കൈകോർത്തതായി കെപി എനർജി അറിയിച്ചു.

ആദിത്യ ബിർള റിന്യൂവബിൾസ് സോളാർ ലിമിറ്റഡുമായും എബി ആർഇഎൽ സോളാർ പവർ ലിമിറ്റഡുമായും പദ്ധതിയുടെ വികസനത്തിനായി പാർട്ടികൾ കൃത്യമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും. പദ്ധതികളുടെ ഘട്ടം ഘട്ടമായുള്ള വികസനത്തിനുള്ള കരാറുകൾ തുടർന്നും നടപ്പിലാക്കുമെന്നും കമ്പനി ഫയലിംഗിൽ അറിയിച്ചു.

കരാറിന് കീഴിൽ കാറ്റ് സൈറ്റ് ലൊക്കേഷനുകൾ, ആവശ്യമായ അംഗീകാരങ്ങളും വികസന പെർമിറ്റുകളും നേടൽ, കാറ്റ് ഡാറ്റ മാനേജ്മെന്റ്, വിൻഡ്ഫാം വികസന പ്രവർത്തനങ്ങൾ, ഇലക്ട്രിക്കൽ ലൈൻ നെറ്റ്‌വർക്ക്, പൂർണ്ണമായ പവർ ഒഴിപ്പിക്കൽ കപ്പാസിറ്റി എന്നിവയുൾപ്പെടെ പ്രോജക്റ്റിനായിയുള്ള അനുബന്ധ സേവനങ്ങൾ നൽകുന്നത് കെപി എനർജി ആയിരിക്കും.

ഇന്ത്യയിൽ സൗരോർജ്ജ, കാറ്റ് ഊർജ്ജ പദ്ധതികളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് കെ.പി. എനർജി ലിമിറ്റഡ്.

X
Top