രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

യുകെയില്‍ നിക്ഷേപത്തിന് കൊച്ചിയിലെ റോബോട്ടിക്സ് കമ്പനി

കൊച്ചി: കൊച്ചി ആസ്ഥാനമായ സ്‌പെഷലൈസ്ഡ് റോബോട്ടിക്‌സ് കമ്പനി അടുത്ത മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ എട്ടു ദശലക്ഷം പൗണ്ട് (90.29 കോടി രൂപ) നിക്ഷേപിക്കും.

ശാസ്ത്ര ഗ്ലോബല്‍ ബിസിനസ് ഇന്നൊവേഷന്‍സ് (എസ്ജിബിഐ- ശാസ്ത്ര റോബോട്ടിക്‌സ്) ആണ് നിക്ഷേപം നടത്തുക. ഇതോടെ ദക്ഷിണേന്ത്യയില്‍നിന്ന് യുകെയില്‍ നിക്ഷേപം നടത്തുന്ന ആദ്യ റോബോട്ടിക്‌സ് കമ്പനിയാകുകയാണ് എസ്ജിബിഐ.

യുകെ സര്‍ക്കാരിന്‍റെ വെബ്‌സൈറ്റിലൂടെ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സാണു വിവരം പുറത്തുവിട്ടത്.

എസ്ജിബിഐയുടെ റോബോട്ടിക്‌സ് ബിസിനസിന്‍റെ വികസനമാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ യുകെയിലുണ്ടാകുമെന്നും റെയ്‌നോള്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

X
Top