സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ആനന്ദ് ബാലരാമാചാര്യയെ എംഡിയായി നിയമിച്ച് കിർലോസ്‌കർ ഇലക്‌ട്രിക്

ഡൽഹി: കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ആനന്ദ് ബാലരാമാചാര്യ ഹുന്നൂരിനെ നിയമിക്കുന്നതിന് ജൂലൈ 12 ന് ബോർഡ് അംഗീകാരം നൽകിയതായി കിർലോസ്‌കർ ഇലക്‌ട്രിക് അറിയിച്ചു. ഈ നിയമനത്തിന് പുറമെ രവി ഘായിയെ അഡീഷണൽ ഡയറക്ടറായും (സ്വതന്ത്ര ഡയറക്ടർ), മഹാബലേശ്വർ ഭട്ടിനെ കമ്പനി സെക്രട്ടറിയായും, കംപ്ലയൻസ് ഓഫീസറായും നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി. ഈ നിയമനങ്ങൾ ഷെയർഹോൾഡറുടെ അംഗീകാരത്തിന് വിധേയമായി പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുൻനിര നിർമ്മാതാക്കളാണ് കിർലോസ്കർ ഇലക്ട്രിക് കമ്പനി.

ഏകീകൃത അടിസ്ഥാനത്തിൽ കിർലോസ്കർ ഇലക്ട്രിക് കമ്പനി 2022 മാർച്ച് പാദത്തിൽ 105.79 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായി പ്രസ്തുത കാലയളവിലെ കമ്പനിയുടെ അറ്റ വിൽപ്പന 18.41% ഉയർന്ന് 105.10 കോടി രൂപയായിരുന്നു. കിർലോസ്‌കർ ഇലക്ട്രിക് കമ്പനിയുടെ ഓഹരികൾ 1.87 ശതമാനം ഉയർന്ന് 27.35 രൂപയിലെത്തി. 

X
Top