ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

വളർച്ചാ പദ്ധതികളുമായി കേസോറാം ഇൻഡസ്ട്രീസ്

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെയോ 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെയോ കമ്പനിയുടെ കടം നിലവിലെ 1,650 കോടി രൂപയിൽ നിന്ന് 1,000 കോടി രൂപയിലേക്ക് കുറയ്ക്കാൻ പദ്ധതിയിട്ട് ബികെ ബിർള ഗ്രൂപ്പ് കമ്പനിയായ കേസോറാം ഇൻഡസ്ട്രീസ്. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനായി നിലവിലുള്ള കടത്തിന്റെ ഏകദേശം 400 കോടി രൂപ റീഫിനാൻസ് ചെയ്യാനും കമ്പനി പദ്ധതിയിടുന്നു. കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ കടമെടുത്തതിന് ശേഷം കമ്പനി നിലവിൽ 19 ശതമാനം പലിശയാണ് കടക്കാർക്ക് നൽകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഔട്ട്‌ഗോയിംഗ് പലിശനിരക്കിൽ നാല് ശതമാനം കുറവ് കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കെസോറാം പറഞ്ഞു.

കൂടാതെ, സിമന്റ് ശേഷി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിലവിലെ 11 മില്ല്യൺ ടണ്ണിൽ നിന്ന് ഏകദേശം 36 ശതമാനം ഉയർത്തി 15 ദശലക്ഷം ടണ്ണായി (mt) വർധിപ്പിക്കാനും കെസോറാം പദ്ധതിയിടുന്നു. നിലവിൽ 6.4 മില്യൺ ടൺ ക്ലിങ്കർ കപ്പാസിറ്റിയാണ് കമ്പനിക്കുള്ളത്. അടുത്ത വർഷം ഡിബോട്ടിൽനെക്കിംഗ് വഴി ഒരു മെട്രിക് ടൺ ശേഷി കൂട്ടാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന് പുറമെ, മൂന്ന് വർഷത്തിനുള്ളിൽ 3 മില്ല്യൺ ടൺ ശേഷി കൂട്ടുന്ന മറ്റൊരു ചൂള നിലവിലുള്ള യൂണിറ്റിൽ ചേർക്കാനും കമ്പനി ശ്രമിക്കുന്നു. ഇതിനായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ബ്ലെൻഡഡ് സിമന്റ് വിൽപ്പനയുടെ വിഹിതം നിലവിലെ 50 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്താനും കെസോറാം ലക്ഷ്യമിടുന്നു. ഉയർന്ന ലാഭം ഉറപ്പാക്കാൻ ഇത് സ്ഥാപനത്തെ സഹായിക്കും.

X
Top