അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കെഎസ്ആർടിസിയുടെ കടം എട്ടുവർഷത്തിനിടെ ആറിരട്ടിയായി ഉയർന്നു

കൊല്ലം: എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നു. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. ഇപ്പോഴത് 15,281.92 കോടിരൂപ. ഇതിൽ 12,372.59 കോടിയും സർക്കാർ വായ്പയാണ്.

ബജറ്റ് വിഹിതത്തിനുപുറമേ, മാസംതോറും സർക്കാർ നൽകുന്ന സഹായം വായ്പക്കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ആറുബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയിൽ ഇനി കൊടുക്കേണ്ട തുക 2865.33 കോടിരൂപ. എസ്.ബി.ഐ.യിൽനിന്നുള്ള ഓവർ ഡ്രാഫ്റ്റ് 44 കോടിയും.

ഇതേകാലയളവിൽ പ്രതിദിനവരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയർന്നു. ഈ സമയത്ത് സ്ഥിരംജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. 2016-35,842 സ്ഥിരംജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 22,402 പേരെയുള്ളൂ. 37.49 ശതമാനം കുറവ്.

നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ വാർഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടിരൂപ. ഇത് കോർപ്പറേഷന്റെ സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

2015-’16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നസ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 ബസ് ആണ് റോഡിലുള്ളത്. ‍ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും വരവും ചെലവും കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്.

X
Top