ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനം, ദശാബ്ദത്തിലെ മികച്ചത്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. ഇത് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമാണ്. 2012-13 ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കോവിഡിന് ശേഷം നടത്തിയ ഉത്തേജക പദ്ധതികള്‍ ലക്ഷ്യം കണ്ടുവെന്ന് വേണം മനസ്സിലാക്കാന്‍. അതേസമയം സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുന്നു. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പടെയുള്ള കേന്ദ്ര നീക്കങ്ങള്‍ ദോഷം ചെയ്തു.

ഇതുകാരണം പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും. പൊതുകടം 2.1 ലക്ഷം കോടി രൂപയായും റെവന്യൂവരുമാനം 12.86 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. കിഫ്ബിയടക്കുമുള്ള സ്ഥാപനങ്ങളെടുത്ത കടം സംസ്ഥാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് മൊത്തം ബാധ്യത ഉയര്‍ത്തിയത്.

അതേസമയം ഉയരുന്ന ആഭ്യന്തര ഉത്പാദനം പ്രത്യാശ നല്‍കുന്നു. പത്ത് വര്‍ഷത്തെ ഉയര്‍ന്ന ഉത്പാദന നിരക്കാണ് ഇത്തവണത്തേത്. കേന്ദ്രവിഹിതവും ഗ്രാന്റും കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്രവിഹിതത്തിലുണ്ടായത്.

X
Top