വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

സമഗ്ര ജിഐഎസ് ഡേറ്റാബാങ്കിന് തുടക്കമായി; ഭൂവിവരങ്ങൾ പൊതു പ്ലാറ്റ്ഫോമിൽ

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു പ്ളാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കേരള സ്‌റ്റേറ്റ് സ്‌പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്‌ട്രക്‌ചറിന്റെ (കെ.എസ്.ഡി.ഐ) നവീകരിച്ച കേരള ജിയോ പോർട്ടൽ 2.0 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സർക്കാരിന്റെ സമഗ്ര ജി.ഐ.എസ് (ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്‌റ്റം) ഡേറ്റാ ബാങ്കിനും തുടക്കമായി.

സർക്കാർ വകുപ്പുകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ശാസ്ത്രസംഘടനകൾ എന്നിവയ്ക്ക് പദ്ധതി ആസൂത്രണങ്ങൾക്കും നയരൂപീകരണത്തിനും ജി.ഐ.എസ് ഡേറ്റ ഉപയോഗിക്കാമെന്നതാണ് കെ.എസ്.ഡി.ഐയുടെ സവിശേഷത. ഓരോ പദ്ധതിക്കായും വിവിധ വകുപ്പുകൾ പ്രത്യേകം ഭൂസംബന്ധ പഠനം നടത്തുന്നത് ഒഴിവാകും. നിലവിൽ ലഭ്യമായ ഭൂവിവരങ്ങൾ അനാവശ്യമായി പുനർനിർമ്മിക്കുന്നത് തടഞ്ഞ് സർക്കാരിന് സാമ്പത്തികനേട്ടവും ഉറപ്പാക്കാം.

25 വകുപ്പുകളിൽ നിന്ന് 220ലേറെ സ്‌പെഷ്യൽ ഡേറ്റാ ലെയറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂവിവരങ്ങളുടെ സൗജന്യവും കൃത്യവുമായ ലഭ്യത സ്‌റ്റാർട്ടപ്പുകൾക്കും നേട്ടമാണ്. സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള ‘വെതർ” (കാലാവസ്ഥ) സ്‌റ്റേഷനുകൾ പോലെയുള്ള സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രാദേശിക ചെറുകിട സംരംഭകർക്കും പുതിയ കൃഷി സംരംഭങ്ങൾക്കും നേട്ടമാണ്.

ഉദ്ഘാടനത്തിന് ശേഷം ശില്പശാലയിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് ആമുഖ പ്രഭാഷണവും ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യപ്രഭാഷണവും നടത്തി. ഐ.ടി മിഷൻ ഡയറക്‌ടർ സ്‌നേഹിൽ കുമാർ സിംഗ് അദ്ധ്യക്ഷത വഹിച്ചു. കേരള ലാൻഡ് യൂസ് കമ്മിഷണർ നിസാമുദ്ദീൻ, എഫ്.ഒ.എസ്.എസ് വിദഗ്ദ്ധൻ അരുൺ, സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ജി.ഐ.എസ് വിദഗ്ദ്ധൻ വിൻസെന്റ് ഫെറർ, ഹരിതകേരളം മിഷൻ സാങ്കേതിക വിദഗ്ദ്ധൻ രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

X
Top