ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

കോഴിക്കോട്ടെ മെയ്ത്ര ആശുപത്രി കെകെആറിന്റെ പാന്‍-ഇന്ത്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമില്‍

കോഴിക്കോട്്: പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ മെയ്ത്ര ആശുപത്രി, ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന്റെ പാന്‍-ഇന്ത്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തത്തിലായി. ഇവരുടെ പാരന്റിംഗ് കമ്പനിയായ  കെഇഎഫ് ഹോള്‍ഡിംഗ്സ് സെപ്റ്റംബര്‍ 22 ന് അറിയിച്ചതാണിത്.

2012 ല്‍ സംരംഭകനായ ഫൈസല്‍ കൊട്ടിക്കൊല്ലനാണ് മെയ്ത്ര ആശുപത്രി സ്ഥാപിച്ചത്. ഇത് ഒരു ക്വാര്‍ട്ടേണറി കെയര്‍ ആശുപത്രിയാണ്. അതായത് സങ്കീര്‍ണ്ണവും അപൂര്‍വവുമായ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ചികിത്സ നല്‍കുന്നു. ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അംഗീകാരം നേടിയിട്ടുണ്ട്.

ആകെ വിസ്തീര്‍ണ്ണം 450,000 ചതുരശ്ര അടി. 220 വ്യക്തിഗത രോഗി മുറികളും സ്യൂട്ടുകളും, 8 നൂതന ഓപ്പറേഷന്‍ തിയേറ്ററുകളും, 52 തീവ്രപരിചരണ യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുള്ള ആശുപത്രി ലോകനിലവാരമുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

ആശുപത്രിയുടെ ചെയര്‍മാനായി ഫൈസല്‍ കൊട്ടിക്കൊല്ലന്‍ തുടരും. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നേതൃത്വം ആശുപത്രിയുടെ യഥാര്‍ത്ഥ കാഴ്ചപ്പാട് നിലനിര്‍ത്തുകയും കെകെആറിന്റെ ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമുമായി സുഗമമായ സംയോജനം ഉറപ്പാക്കുകയും ചെയ്യും.

വിവിധ മേഖലകളില്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന, ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള ആശുപത്രികളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നു. ഈ പ്ലാറ്റ്ഫോമില്‍ ചേരുന്നതിലൂടെ, കോഴിക്കോടിനപ്പുറം തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കാനും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനും മെയ്ത്ര ആശുപത്രിയ്ക്കാകും. രാജ്യത്ത് നൂതന ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുക എന്നതാണ് ലക്ഷ്യം.

മെയ്ത്ര ആശുപത്രിയുടെ വളര്‍ച്ചയില്‍ ഈ പങ്കാളിത്തം ഒരു പ്രധാന ചുവടുവയ്പ്പാണ്.

X
Top