സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കെഇസി ഇന്റർനാഷണൽ

ഡൽഹി: ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ കമ്പനിയായ കെഇസി ഇന്റർനാഷണൽ, ഈ സാമ്പത്തിക വർഷം സിവിൽ കോൺട്രാക്ട് ബിസിനസിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിവിൽ, റെയിൽവേ, കേബിൾ ബിസിനസുകളിലെ വളർച്ചയുടെ പിൻബലത്താൽ ആർപിജി ഗ്രൂപ്പ് കമ്പനിയുടെ മൊത്ത വരുമാനം 5% വർധിച്ച് 13,700 കോടി രൂപയായിയിരുന്നു. കമ്പനിയുടെ വരുമാനത്തിൽ സിവിൽ ബിസിനസ്സിന്റെ സംഭാവന 1,900 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷം ഈ വിഭാഗത്തിൽ നിന്ന് തങ്ങൾ ഏകദേശം 4,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. കെഇസിക്ക് ഇന്ത്യയിലും വിദേശത്തുമായി നിലവിൽ 290 പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. കമ്പനിയുടെ മൊത്തം ഓർഡർ ബുക്കിന് 29,000 കോടിയിലധികം മൂല്യമുണ്ട്.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകൾ, കേബിളുകൾ തുടങ്ങിയ മേഖലകളിൽ കെഇസിക്ക് സാന്നിധ്യമുണ്ട്. കമ്പനിയുടെ അഭിപ്രായത്തിൽ സർക്കാർ പദ്ധതികൾ ഈ മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. ജല പൈപ്പ് ലൈനുകളുടെയും ശുദ്ധീകരണ പ്ലാന്റുകളുടെയും നിർമ്മാണം ഉൾപ്പെടുന്ന സർക്കാരിന്റെ ജൽ ജീവൻ മിഷന്റെ ഭാഗമായി ഓർഡറുകൾ നേടിയാണ് കമ്പനി കഴിഞ്ഞ വർഷം വാട്ടർ പൈപ്പ്ലൈൻ വിഭാഗത്തിലേക്ക് പ്രവേശിച്ചത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ഭവന നിർമ്മാണം, മെട്രോ നിർമ്മാണം, ഡാറ്റാ സെന്ററുകളിലെ വളർച്ച, വ്യാവസായിക കാപെക്‌സിന്റെ പുനരുജ്ജീവനം എന്നിവ വളർച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. 

X
Top