ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

കൽപ്പതരു പവർ 1,842 കോടി രൂപയുടെ ഓർഡറുകൾ നേടി

മുംബൈ: കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും 1,842 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (കെപിടിഎൽ) വെള്ളിയാഴ്ച അറിയിച്ചു. കമ്പനിയുടെ മെട്രോ റെയിൽ വൈദ്യുതീകരണം, കോമ്പോസിറ്റ് റെയിൽവേ പ്രോജക്ട്, ബിൽഡിംഗ്സ് ആൻഡ് ഫാക്ടറീസ് (ബി ആൻഡ് എഫ്) പ്രോജക്ടുകൾ, ഇന്ത്യയിലെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ്സ് എന്നിവയ്ക്കാണ് ഓർഡറുകൾ.

കൂടാതെ, ടി ആൻഡ് ഡി ബിസിനസിൽ കമ്പനി വിദേശ പ്രോജക്ടുകൾ നേടിയിട്ടുണ്ടെന്നും കെപിടിഎൽ പ്രസ്താവനയിൽ പറഞ്ഞു. ഈ പുതിയ ഓർഡറുകൾ തങ്ങൾക്ക് മെട്രോ റെയിൽ വൈദ്യുതീകരണം പോലുള്ള ഉയർന്ന വളർച്ചാ അടിസ്ഥാന സൗകര്യ വിഭാഗത്തിൽ പ്രവേശനം നൽകുന്നതായും, പുതിയ ക്ലയന്റുകളെ സ്വന്തമാക്കാൻ സഹായിക്കുന്നതായും കമ്പനിയുടെ എംഡിയും സിഇഒയുമായ മനീഷ് മൊഹ്‌നോട്ട് പറഞ്ഞു.

ഈ പുതിയ ഓർഡറുകളോടെ കമ്പനിയുടെ നടപ്പുവർഷത്തെ ഓർഡർ വരവ് 8,000 കോടി രൂപയിൽ എത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. പവർ, ഇൻഫ്രാസ്ട്രക്ചർ കോൺട്രാക്റ്റിംഗ് മേഖലയിലെ ആഗോള എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയാണ് കെപിടിഎൽ. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 0.05 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 371.50 രൂപയിലെത്തി.

X
Top