
ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 12 നിശ്ചയിച്ചിരിക്കയാണ് ജൂബിലന്റ് ഫാര്‍മോവ. ഒക്ടോബര്‍ 26 നോ അതിന് ശേഷമോ കമ്പനി ലാഭവിഹിതം വിതരണം ചെയ്യും.
ഓഹരിയൊന്നിന് 5 രൂപ അഥവാ 500 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ വിലയായ 361.40 രൂപ വച്ച് നോക്കുമ്പോള്‍ 1.38 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്. കഴിഞ്ഞ 5 വര്‍ഷമായി മികച്ച തോതില്‍ ലാഭവിഹിത വിതരണം നടത്തുന്ന കമ്പനിയാണിത്.