അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

14,000 കോടി രൂപയുടെ ധന സമാഹരണ പദ്ധതിയുമായി ജെഎസ്ഡബ്ല്യു സ്റ്റീൽ

മുംബൈ: വളർച്ചയ്ക്കും മറ്റ് പ്ലാനുകൾക്കും ഫണ്ട് നൽകാൻ കൺവെർട്ടിബിൾ ഇൻസ്ട്രുമെന്റുകളിലൂടെയും പുതിയ ഇക്വിറ്റിയിലൂടെയും 14,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് ഇന്ത്യയിലെ മുൻനിര സ്റ്റീൽ നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീൽ. കൂടാതെ, കോടീശ്വരനായ സജ്ജൻ ജിൻഡാലിന്റെ നിയന്ത്രണത്തിലുള്ള കമ്പനി പാപ്പരത്ത വഴിയിലൂടെ നേടിയ മോണറ്റ് ഇസ്പാറ്റ് & എനർജിയെ കമ്പനിയുമായി ലയിപ്പിക്കാൻ പദ്ധതിയിടുന്നു. അതേസമയം, 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ലാഭം 20% കുറഞ്ഞ് 3,343 കോടി രൂപയായിരുന്നു.
സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 14000 കോടി രൂപയിൽ, 7,000 കോടി രൂപ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വഴിയും, മറ്റൊരു 7,000 കോടി രൂപ സ്ഥാപന നിക്ഷേപകരിൽ നിന്ന് പുതിയ ഇക്വിറ്റി അല്ലെങ്കിൽ കൺവേർട്ടിബിൾ സെക്യൂരിറ്റികൾ വഴി സമാഹരിക്കുന്നതിനും കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര സ്റ്റീൽ നിർമ്മാണ കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ. 18 MTPA യുടെ സ്ഥാപിത ശേഷിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ സ്റ്റീൽ കമ്പനിയാണിത്.

X
Top