കല്‍ക്കരി ഇറക്കുമതിയില്‍ 14 ശതമാനം വര്‍ധനഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ മാസം യാഥാർഥ്യമായേക്കുംഇന്ത്യയുടെ തൊഴില്‍ക്ഷമത 56.35 ശതമാനംകൊച്ചിക്ക് മികച്ച ഹരിത ഗതാഗത പദ്ധതികൾക്കുളള പുരസ്കാരംറഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ

ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി

മുംബൈ: വിപണിമൂല്യം 3000 കോടി ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നതോടെ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ യുഎസ്‌ കമ്പനിയായ ന്യൂകോര്‍ കോര്‍പ്പിനെ മറികടന്ന്‌ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായി മാറി.

ചൊവ്വാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ വിപണിമൂല്യത്തില്‍ ലോകത്തിലെ സ്റ്റീല്‍ കമ്പനികളുടെ നിരയില്‍ ഒന്നാമതെത്തിയത്‌.

ചൊവ്വാഴ്ച്ച 1074.15 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ രേഖപ്പെടുത്തിയത്‌. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 3000 കോടി ഡോളറിന്‌ മുകളിലേക്ക്‌ എത്തി.

ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാനായി ഇറക്കുമതിക്ക്‌ തീരുവ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാന്റെ നടപടി ഈ മേഖലയിലെ ഓഹരികളുടെ മുന്നേറ്റത്തിനാണ്‌ വഴിയൊരുക്കിയത്‌.
കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 11 ശതമാനമാണ്‌ ജെഎസ്‌ഡബ്ല്യു സ്റ്റീലിന്റെ ഓഹരി വില ഉയര്‍ന്നത്‌.

ഇന്ത്യയിലെ സ്റ്റീല്‍ കമ്പനികളില്‍ വിപണിമൂല്യത്തില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ടാറ്റാ സ്റ്റീലാണ്‌. 2300 കോടി ഡോളറാണ്‌ ടാറ്റാ സ്റ്റീലിന്റെ വിപണിമൂല്യം. ജിന്‍ഡാല്‍ സ്റ്റീലിന്‌ 1081 കോടി ഡോളറും സെയിലിന്‌ 550 കോടി ഡോളറും വിപണിമൂല്യമുണ്ട്‌.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടയില്‍ ടാറ്റാ സ്റ്റീലും സെയിലും ഒരു ശതമാനം മുതല്‍ അഞ്ച്‌ ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.

X
Top