സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സെപ്റ്റംബർ പാദത്തിൽ 262% ലാഭവളർച്ച നേടി ജെ.എം.ജെ ഫിൻടെക്

മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ ജെ.എം.ജെ ഫിൻടെക് ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലും ലാഭത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി.

ജൂലൈ- സെപ്റ്റംബർ പാദത്തിൽ 1.67 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തേക്കാൾ 262 ശതമാനമാണ് വളർച്ച.

നടപ്പു സാമ്പത്തിക വർഷത്തെ അർദ്ധവാർഷിക ലാഭം 3.49 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 437 ശതമാനം വളർച്ച കൈവരിക്കാൻ കമ്പനിക്കു സാധിച്ചു.

രണ്ടാം പാദത്തിൽ മൊത്ത വരുമാനം 3.74 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ നിന്ന് ഒരു ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ നിന്ന് 154 ശതമാനവും വളർച്ചയാണ് സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത വരുമാനത്തിൽ രേഖപ്പെടുത്തിയത്.

നടപ്പു വർഷത്തിലെ അർദ്ധ വാർഷിക മൊത്ത വരുമാനം കഴിഞ്ഞവർഷത്തെ സമാന കാലയളവിനേക്കാൾ 229 ശതമാനം വളർച്ചയോടെ 7.43 കോടി രൂപയായി.കൈകാര്യം ചെയ്യുന്ന മൊത്തം വായ്പകൾ അവലോകന കാലയളവിൽ 25.70 കോടി രൂപയായി. കഴിഞ്ഞസാമ്പത്തിക വർഷത്തെ സമാന പാദത്തിൽ നിന്ന് 41 ശതമാനമാണ് വളർച്ച.

ഓഹരി വിപണിയിലും നേട്ടത്തോടെ 2024-25 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി ഓഹരി വിപണിയിലും മികച്ച നേട്ടം കൈവരിച്ചു മുന്നേറാൻ നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനിക്കു സാധിച്ചു.

ഉപഭോക്താക്കളുടെ മികച്ച സ്വീകരണത്തിലും സ്ഥാപനത്തിന്റെ വളർച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി കൂടുതൽ ശാഖകൾ അടുത്ത പാദത്തിൽ ദക്ഷിണേന്ത്യയിൽ തുറക്കുമെന്ന് ജെ.എം.ജെ ഫിൻടെക് ലിമിറ്റഡ് മാനേജിംഗ്‌ ഡയറക്ടർ ജോജു മടത്തും പടി ജോണി അറിയിച്ചു.

X
Top