തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജെഎംജെ ഫിന്‍ടെക്കിന്റെ നാലാം പാദ ലാഭത്തില്‍ 43% വളര്‍ച്ച

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് 2024-2025 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 0.66 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തി.

2023-24 സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 0.46 കോടി രൂപയായിരുന്നു. 43.11 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം ഇതോടെ 5.16 കോടി രൂപയായി.

ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 70 ശതമാനം വര്‍ധനയോടെ 6.10 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 129 ശതമാനം വര്‍ധനയോടെ 17.14 കോടി രൂപയുമായി.

ജെ.എം.ജെ കൈകാര്യം ചെയ്യുന്ന മൊത്തം വായ്പകള്‍, തൊട്ട് മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറില്‍ നിന്ന് 29 ശതമാനം വളര്‍ച്ചയോടെ 42.56 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വായ്പകള്‍ 69 ശതമാനം വര്‍ധനയോടെ 42.56 കോടി രൂപയുമായി. മുന്‍ സാമ്പത്തിക വര്‍ഷമിത് 25.19 കോടി രൂപയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിലെ റെക്കോഡ് മുന്നേറ്റത്തിന്റെ പ്രതിഫലനമായി ഓഹരി വിപണിയിലും മികച്ച നേട്ടം കൈവരിച്ചതായി ജെ.എം.ജെ ഫിന്‍ടെക് മാനേജിംഗ് ഡയറക്ടര്‍ ജോജു മടത്തുംപടി ജോണി പറഞ്ഞു.

X
Top