സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

874 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി ജെഎംസി പ്രോജക്ട്സ്

മുംബൈ: 874 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി ജെഎംസി പ്രോജക്ട്‌സ് (ഇന്ത്യ) ലിമിറ്റഡ്. പുതിയ ഓർഡറുകളിൽ ആദ്യത്തേത് കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ എലിവേറ്റഡ് വയഡക്ടിന്റെയും അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകളുടെയും നിർമ്മാണത്തിനുള്ളതാണ്, ഈ ഓർഡറിന്റെ മൂല്യം 459 കോടി രൂപയാണ്. അതേസമയം കമ്പനിക്ക് ലഭിച്ച രണ്ടാമത്തെ ഓർഡർ ഇന്ത്യയിൽ 415 കോടി രൂപയുടെ ഡാറ്റാ സെന്റർ, ബി ആൻഡ് എഫ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സിവിൽ വർക്കുകൾക്കുള്ളതാണ്

ഈ പുതിയ ഓർഡറുകൾ ലഭിച്ചതോടെ ബുധനാഴ്ച കമ്പനിയുടെ ഓഹരികൾ 3.39 ശതമാനത്തിന്റെ നേട്ടത്തിൽ 2.80 രൂപയിലെത്തി. ഇന്ത്യ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡ്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ, പവർ പ്ലാന്റ് പ്രോജക്ടുകൾ, വാണിജ്യ, റസിഡൻഷ്യൽ കെട്ടിടങ്ങൾ, വ്യാവസായിക പദ്ധതികൾ എന്നിവയ്ക്കായുള്ള സിവിൽ, ഘടനാപരമായ പ്രോജക്ടുകളുടെ നിർമ്മാണത്തിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു.

X
Top