ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

എച്ച്പിപിഎൽ, എസ്പിപിഎൽ എന്നിവയുടെ ഓഹരികൾ സ്വന്തമാക്കാൻ ജെകെ പേപ്പർ

മുംബൈ: ഹൊറൈസൺ പാക്ക്‌സ് (എച്ച്പിപിഎൽ) സെക്യൂരിപാക്സ് പാക്കേജിംഗ് (എസ്പിപിഎൽ) എന്നിവയുടെ 85 ശതമാനം ഓഹരികൾ വീതം ഏറ്റെടുക്കുന്നതിനുള്ള ഷെയർ പർച്ചേസ് കരാറുകളിൽ (എസ്പിഎസ്എച്ച്എ) ഒപ്പുവച്ചതായി ജെകെ പേപ്പർ അറിയിച്ചു.

ഇന്ത്യയിലുടനീളം ആറ് പ്ലാന്റുകളുള്ള ഏറ്റവും വലിയ കോറഗേറ്റഡ് പാക്കേജിംഗ് കമ്പനിയാണ് ഹൊറൈസൺ പാക്ക്സ്. ഭക്ഷണ പാനീയങ്ങൾ, എഫ്എംസിജി, ഫാർമ, വൈറ്റ് ഗുഡ്‌സ് മുതലായവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്തൃ വിഭാഗങ്ങൾ.

അതേസമയം സെക്യൂരിപാക്സ് പാക്കേജിംഗിന്റെ നിർമ്മാണ സൗകര്യം സ്ഥിതിചെയ്യുന്നത് റൂർക്കിയിലാണ്. കമ്പനിയുടെ പ്രധാന പ്രവർത്തന വിഭാഗങ്ങളിൽ ഭക്ഷണ പാനീയങ്ങൾ, എഫ്എംസിജി എന്നിവ ഉൾപ്പെടുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ എച്ച്പിപിഎൽ, എസ്പിപിഎൽ എന്നിവയുടെ ഏകീകൃത വരുമാനം 832 കോടി രൂപയായിരുന്നു.

ഫുഡ് & ബിവറേജ്, എഫ്എംസിജി, മുതലായ അന്തിമ ഉപയോഗ വ്യവസായങ്ങളിലെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ പേപ്പർ, പാക്കേജിംഗ് വ്യവസായത്തിലെ അതിവേഗം വളരുന്ന ഒരു വിഭാഗമാണ് കോറഗേറ്റഡ് പാക്കേജിംഗ്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ കമ്പനിയെ സ്വന്തമാക്കാൻ കഴിഞ്ഞത് ഒരു നേട്ടമാണെന്ന് ജെകെ പേപ്പർ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷ് പതി സിംഘാനിയ പറഞ്ഞു.

ഇന്ത്യയിലെ ബ്രാൻഡഡ് കോപ്പിയർ പേപ്പറിന്റെ നിർമ്മാതാക്കളാണ് ജെകെ പേപ്പർ. കൂടാതെ രാജ്യത്തെ കോട്ടഡ് പേപ്പർ, പാക്കേജിംഗ് ബോർഡുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളുമാണ് കമ്പനി. കോപ്പിയർ, ബോണ്ട്, സെക്യൂരിറ്റി, പൂശിയ പേപ്പറുകൾ, വെർജിൻ ഫൈബർ പാക്കേജിംഗ് ബോർഡുകൾ, ഫുഡ് ഗ്രേഡ് പേപ്പറുകൾ, ബോർഡുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top