അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പുതിയ റീ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പുതിയ റീ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ അംഗീകരിച്ചു. റീ ഇന്‍ഷുറന്‍സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ ഒരു ആഗോള റീ ഇന്‍ഷുറന്‍സ് കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പുതിയ നിയമപ്രകാരം, വിദേശ റീ ഇന്‍ഷുറന്‍സ് ശാഖകളുടെ മൂലധന ആവശ്യകത 100 കോടി രൂപയില്‍ നിന്ന് 50 കോടി രൂപയായി കുറച്ചു.

കൂടാതെ, അറ്റാച്ചുചെയ്ത അധിക  മൂലധനം തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് അനുമതിയുണ്ട്.പുതിയ നിയമങ്ങള്‍ റീ ഇന്‍ഷുറന്‍സ് മേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും വലിയ റിസോഴ്‌സുകള്‍ ആവശ്യപ്പെടുന്ന റീ ഇന്‍ഷുറന്‍സ് പോളിസികള്‍ കൈകാര്യം ചെയ്യാന്‍ അവയെ പ്രാപ്തമാക്കുകയും ചെയ്യും. കൂടാതെ റീഇന്‍ഷൂറന്‍സ് സാങ്കേതികമ മികവ് മെച്ചപ്പെടും.

അധിക നിയന്ത്രണ ഭാരം കുറയുകയും ചെയ്യും. ഐആര്‍ഡിഎഐ  പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാക്കുമ്പോള്‍, ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ത്വരിതഗതിയിലുള്ള വളര്‍ച്ച, വര്‍ദ്ധിച്ച അന്താരാഷ്ട്ര അംഗീകാരം,  സുശക്തമായ നില എന്നിവ സ്വായത്തമാകും.

X
Top