ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വിലഅദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതിഇന്ത്യയുടെ വിദേശ നാണയ ശേഖരം ഇടിയുന്നുതേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

ചരിത്ര ലാഭവുമായി ഐഒസി

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നാലു മടങ്ങ് വര്‍ധന.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,619 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 8,242 കോടി രൂപയായിരുന്നു. 60 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് കമ്പനി ഇത്രയും വലിയ അറ്റാദായം നേടുന്നതെന്ന് ഐഒസി അധികൃതർ അറിയിച്ചു.

975.51 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ച് വില്പനയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടവും ഇക്കാലയളവില്‍ കമ്പനി സ്വന്തമാക്കി.

ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 1,304 കോടിയുടെ ഓഹരി നിക്ഷേപം കമ്പനി നടത്തി.

പുനരുപയോഗ ഊര്‍ജോത്പാദനത്തിനായി 5,215 കോടി രൂപയുടെ നിക്ഷേപ പദ്ധതി നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

X
Top