ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പണപ്പെരുപ്പ ലക്ഷ്യ ലംഘനം: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ബിഐ, പ്രത്യേക ധനനയ അവലോകന യോഗം വിളിക്കും

ന്യൂഡല്‍ഹി: ചെറുകിട പണപ്പെരുപ്പം മൂന്ന് പാദങ്ങളിലായി ലക്ഷ്യത്തില്‍ നിന്നും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രത്യേക യോഗം ഒക്ടോബര്‍ 12 ന് ശേഷം വിളിച്ചുചേര്‍ക്കും. കേന്ദ്രസര്‍ക്കാര്‍, ആര്‍ബിഐയുമായി കൂടിയാലോചിച്ച്, ഓരോ അഞ്ച് വര്‍ഷത്തിലും പണപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നു.

2016 ഓഗസ്റ്റ് 5 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ലക്ഷ്യം 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ്. ഇതേ പരിധി 31, 2026 വരെ നിലനിര്‍ത്താനും ഈയിടെ തീരുമാനമായിരുന്നു. പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് ആര്‍ബിഐയ്ക്ക് നിയമപരമായി ബാധ്യതയുണ്ട്.

ഇതിനായി ആര്‍ബിഐയും കേന്ദ്രസര്‍ക്കാറും ഒരു ഒരു ധനനയ ചട്ടക്കൂടില്‍ ഒപ്പുവച്ചു. പണപ്പെരുപ്പം ദരിദ്രരെയും രാജ്യത്തിന്റെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ നിയമപരമായ അടിസ്ഥാനം പണപ്പെരുപ്പം കുറയ്ക്കുന്നതിന് നല്‍കിയത്.

ഇതിനായി 2015 ഫെബ്രുവരി 20ന് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും (ആര്‍ബിഐക്ക് വേണ്ടി) ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയും (പ്രസിഡന്റിനു വേണ്ടി) ഒരു ധനനയ ചട്ടക്കൂടില്‍ ഒപ്പുവച്ചു. 1934ലെ ആര്‍ബിഐ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തയ്യാറായി.

ഇതുപ്രകാരം, പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്നുപാദങ്ങളില്‍ ലക്ഷ്യം കവിഞ്ഞാല്‍ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ജനുവരി-മാര്‍ച്ച്, 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ശരാശരി റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 6.34 ശതമാനവും 7.28 ശതമാനവുമാണ്.ഈ വര്‍ഷം ജൂലൈയില്‍ ഇത് 6.71 ശതമാനമായിരുന്നു.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഡാറ്റ യഥാക്രമം സെപ്റ്റംബര്‍ 12, ഒക്ടോബര്‍ 12 തീയതികളില്‍ പുറത്തുവിടാനൊരുങ്ങുകയുമാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് അനുമാനം. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ റീട്ടെയില്‍ പണപ്പെരുപ്പം 7.1 ശതമാനമായി 2022 ഓഗസ്റ്റ് 5ലെ പണ നയ പ്രസ്താവന നിജപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നത്.

X
Top