കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇൻഡസ് ടവേഴ്‌സ് എംഡി ബിമൽ ദയാൽ രാജിവച്ചു

മുംബൈ: 2016 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ബിമൽ ദയാലിന്റെ രാജി ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇൻഡസ് ടവേഴ്‌സിന് പുറത്ത് അവസരങ്ങൾ പിന്തുടരാൻ ദയാൽ തീരുമാനിച്ചതായി ടെലികോം ഇൻഫ്രാസ്ട്രക്ചർ സേവന ദാതാവ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ദയാലിന്റെ പിൻഗാമിയെ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 27 ന് നടന്ന യോഗത്തിൽ ദയാലിന്റെ രാജിയെക്കുറിച്ച് കമ്പനിയുടെ ബോർഡ് ചർച്ച ചെയ്‌തെന്നും, അനന്തരാവകാശ പദ്ധതി യഥാസമയം അറിയിക്കുമെന്നും കമ്പനി അറിയിച്ചു. രാജിയോടെ ഇൻഡസ് ടവേഴ്‌സിനൊപ്പമുള്ള ദയാലിന്റെ 12 വർഷത്തെ സേവനത്തിന് വിരാമമായി. ഇതിൽ ആറ് വർഷത്തെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പദവിയും, തുടർന്നുള്ള ആറ് വർഷത്തെ എംഡി & സിഇഒ പദവിയും ഉൾപ്പെടുന്നു.

ഇൻഡസ് ടവേഴ്‌സിലെ അത്ഭുതകരമായ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, എനിക്ക് മുന്നോട്ട് പോകാനുള്ള സമയമാണിതെന്ന് ദയാൽ പറഞ്ഞു. താൻ ഉപേക്ഷിക്കുന്നത് വളരെ സ്ഥിരതയുള്ളതും മികച്ച കഴിവുള്ളതുമായ ഒരു കമ്പനിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡസ് ടവേഴ്‌സിന്റെ ജനുവരി-മാർച്ച് കാലയളവിലെ അറ്റാദായം 34 ശതമാനം വർധിച്ച് 1,829 കോടി രൂപയായിരുന്നു.

അതേസമയം എംഡിയുടെ രാജിക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 0.07 ശതമാനത്തിന്റെ നഷ്ടത്തിൽ 222.90 രൂപയിലെത്തി.

X
Top