കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

ഇന്‍ഡിഗോയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി രാകേഷ് ഗാങ്‌വാള്‍

ഇന്‍ഡിഗോ എയര്‍ലൈനിന്റെ സഹസ്ഥാപകന്‍ രാകേഷ് ഗാങ്‌വാള്‍ 3.3 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. 3730 കോടി രൂപയുടെ (450 ദശലക്ഷം ഡോളര്‍) മൂല്യമുള്ള 12.75 ദശലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുന്നത്. ഓരോ ഓഹരിക്കും 2,925 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

ഈ നിരക്ക് മാര്‍ച്ച് 7 ന് എന്‍എസ്ഇയില്‍ ക്ലോസ് ചെയ്ത കമ്പനിയുടെ ഓഹരി വിലയേക്കാള്‍ 5.8% കുറവാണ്. 3105.7 രൂപയായിരുന്നു മാര്‍ച്ച് 7-ലെ ക്ലോസിംഗ് പ്രൈസ്.

ഗാങ്‌വാളിന് ഇന്‍ഡിഗോയില്‍ 11.72% ഓഹരിയാണുള്ളത്. 2006-ല്‍ രാഹുല്‍ ഭാട്ടിയക്കൊപ്പം ഗാങ് വാള്‍ സ്ഥാപിച്ചതാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ഗാംഗ്‌വാളും ഭാര്യ രേഖ ഗാംഗ്‌വാളും കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചുകൊണ്ടു വരികയായിരുന്നു. 2023 ഓഗസ്റ്റില്‍ കമ്പനിയിലെ ഓഹരി മുഴുവനും രേഖ വിറ്റഴിച്ചിരുന്നു.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് ഇന്‍ഡിഗോ എന്ന ബ്രോന്‍ഡ് നെയ്മില്‍ എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

X
Top