എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

മാറ്റമില്ലാതെ വിപണി

മുംബൈ: തുടക്കത്തില്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 12.90 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 60043.20 ലെവലിലും നിഫ്റ്റി 6.70 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 17736.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1151 ഓഹരികള്‍ മുന്നേറുമ്പോള്‍ 657 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

97 ഓഹരിവിലകളില്‍ മാറ്റമില്ല.ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. യുപിഎല്‍,ടെക് കെം,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഐഷര്‍ മോട്ടോഴ്‌സ്, കോടക് ബാങ്ക് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ബാങ്ക്,ലോഹം,റിയാലിറ്റി. ഓയില്‍ ആന്റ് ഗ്യാസ് എന്നിവ ഉയര്‍ന്നപ്പോള്‍ ഉപഭോക്തൃ ഉപകരണങ്ങള്‍ കനത്ത ഇടിവ് നേരിടുന്നു. വാഹന സൂചിക മാറ്റമില്ലാതെ തുടരുകയാണ്.

ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.29 ശതമാനമുയര്‍ന്നു. മിഡ്ക്യാപ് സൂചികയില്‍ മാറ്റമില്ല. തിരുത്തല്‍ വരുത്തിയ ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമാകും, മേത്ത ഇക്വിറ്റീസ്, സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ പറയുന്നു. കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വില്‍പ്പനക്കാരാണ്.

അത് വിപണി വികാരത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

X
Top