
മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ നികുതി വരുമാനം 8.1 ലക്ഷം കോടി രൂപയായപ്പോള്‍ നികുതി ഇതര വരുമാനം 4.4 ലക്ഷം രൂപ.
ഇത് മുന്‍വര്‍ഷത്തില്‍ യഥാക്രമം 8.7 ലക്ഷം കോടി രൂപയും 3.3 ലക്ഷം കോടി രൂപയുമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചെലവ് 16.5 ലക്ഷം കോടി രൂപയില്‍ നിന്നും 18.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ തന്നെ മൂലധന ചെലവ് 4.3 ലക്ഷം കോടി രൂപയാണ്.
മുന്‍വര്‍ഷത്തെ 3 ലക്ഷം കോടി രൂപയില്‍ നിന്നുള്ള വര്‍ദ്ധനവ്.