കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കാര്‍ഷിക, അനുബന്ധ ഉത്പന്ന കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 12 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്ന കയറ്റുമതി 11.97 ശതമാനം ഉയര്‍ന്ന് 30.21 ബില്യണ്‍ ഡോളറിലെത്തി. 2021-22 ലെ ഇതേ കാലയളവില്‍ കയറ്റുമതി 26.98 ബില്യണ്‍ ഡോളറായിരുന്നു. കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചതാണിത്.

ഗോതമ്പ്, ബസുമതി അരി, അസംസ്‌കൃത പരുത്തി, ആവണക്കെണ്ണ, കാപ്പി, ഫ്രഷ് ഫ്രൂട്ട്സ് എന്നിവയാണ് രാജ്യം കയറ്റുമതി ചെയ്യുന്ന പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. 2021-22 കാലയളവില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 50.24 ബില്യണ്‍ ഡോളറാണ്. തൊട്ടുമുന്‍വര്‍ഷത്തെ 41.86 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധന.

കിസാന്‍ റെയില്‍’ സര്‍വീസ് ആരംഭിച്ചത് കാര്‍ഷിക ഉല്‍പന്ന ലോജിസ്റ്റിക്‌സില്‍ പുരോഗതിയുണ്ടാക്കിയതായി മന്ത്രാലയം പറഞ്ഞു. 2020 ജൂലൈയില്‍ സ്ഥാപിതമായ കിസാന്‍ റെയില്‍ ഇതുവരെ 167 റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിച്ചു. 1,260 മൊത്തവ്യാപാര മണ്ടികളെ ഇലക്ട്രോണിക്-നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുമായി (ഇ-നാം) സംയോജിപ്പിക്കാനുമായി.

22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.72 കോടി കര്‍ഷകരും 2.13 ലക്ഷം വ്യാപാരികളുമാണ് പ്ലാറ്റ്ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 4,015 കര്‍ഷക ഉല്‍പാദക സംഘടനകളും (എഫ്പിഒകള്‍) പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി.

X
Top