ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ക്വിന്റിലിൻ മീഡിയയിലെ ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങി ഗൗതം അദാനി

ന്യൂഡൽഹി: ക്വിന്റിലിൻ ബിസിനസ് മീഡിയയിലെ ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങി ഗൗതം അദാനി. കമ്പനിയിലെ 51 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്.

ബിസിനസ്-ഫിനാൻഷ്യൽ പോർട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിൻ ബിസിനസ് മീഡിയ. അദാനിയുടെ കമ്പനിയായ എ.എം.ജി മീഡിയ നെറ്റ് വർക്കാണ് ഓഹരികൾ വാങ്ങിയത്.

കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനിയിലെ 49 ശതമാനം ഓഹരി 478.4 മില്യൺ ഇന്ത്യൻ രൂപക്കാണ് അദാനി വാങ്ങിയത്. എൻ.ഡി.ടി.വിയിലെ ഓഹരികൾ വാങ്ങിയതിന് പിന്നാലെയായിരുന്നു അദാനിയുടെ നീക്കം.

ബി.ക്യു പ്രൈം നേരത്തെ ബ്ലുംബെർഗ് ക്വിന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലുംബെർഗ് മീഡിയയും ഇന്ത്യയിലെ ക്വിന്റിലിൻ മീഡിയയുടേയും സംയുക്ത സംരഭമായിരുന്നു അത്.

എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലുംബെർഗ് കമ്പനിയിൽ നിന്നും പിന്മാറി.

അതേസമയം, ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്വിന്റ് ഡിജിറ്റൽ മീഡിയ പങ്കുവെച്ചിട്ടില്ല.

X
Top