വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ ഈയാഴ്ച നേടിയ നിക്ഷേപം 565 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ഷന്‍ ഡാറ്റ പ്രകാരം, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, ഈ ആഴ്ച നിക്ഷേപങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുക കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 10 മടങ്ങ് അധികവും തൊട്ടുമുന്‍വര്‍ഷത്തെ സമാന ആഴ്ചഴ്ചയെ അപേക്ഷിച്ച് 7 ശതമാനം കുറവുമാണ്. 20 റൗണ്ടുകളിലായി 565 മില്യണ്‍ ഡോളറാണ് സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിച്ചത്.

സീഡ് സ്റ്റേജ് ഫണ്ടിംഗിലൂടെ 13.3 മില്യണ്‍ ഡോളര്‍ ലഭ്യമായപ്പോള്‍ 73.2 മില്യണ്‍ ഡോളര്‍ മിഡില്‍ റൗണ്ട് വഴിയും 478 മില്യണ്‍ ഡോളര്‍ അവസാന റൗണ്ട് വഴിയും നേടി.അതായത് മൊത്തം ഫണ്ടിംഗിന്റെ 90 ശതമാനവും അവസാനറൗണ്ട് വഴിയാണെന്നര്‍ത്ഥം.വെറും 8 ശതമാനം മാത്രമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കാനായത്.

ഡാറ്റ അനുസരിച്ച്, ഏറ്റവും സജീവമായ വെഞ്ച്വര്‍ കാപിറ്റല്‍ എയ്ക്കല്‍ ആയിരുന്നു — ബ്രീത്ത് വെല്‍-ബീയിംഗ്, ബീകോണ്‍സ്റ്റാഗ്, ബോയിംഗ്, കോര്‍ണര്‍സ്‌റ്റോണ്‍ വെന്റയര്‍ പാര്‍ട്‌നേഴ്‌സ്, ലോഗ്9 മെറ്റീരിയല്‍സ്,സൂപ്പര്‍മോര്‍ഫസ് എന്നിവയ്ക്കായുള്ള റൗണ്ടുകളില്‍ ഇവര്‍ പങ്കെടുത്തു. മാത്രമല്ല ഈയാഴചയിലെ സിംഹഭാഗവും പെയ്മന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ, ജനറല്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും സ്വീകരിച്ചതാണ്.

350 മില്യണ്‍ ഡോളറാണ് ജനറല്‍ അറ്റ്‌ലാന്റിക് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേയില്‍ നിക്ഷേപിച്ചത്. മൊത്തം നിക്ഷേപമായ 1 ബില്യണ്‍ ഡോളറിന്റെ ആദ്യഗഡു. കേദാര കാപിറ്റല്‍, അവന്‍സെ ഫിനാന്‍ഷ്യലില്‍ നടത്തിയ 800 കോടി രൂപ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനം മാഡ് സ്ട്രീറ്റ് ഡെന്‍ നേടിയ 30 മില്ല്യണ്‍ ഡോളര്‍, സ്‌പെഷ്യാലിറ്റി കോഫീ സ്റ്റാര്‍ട്ടപ്പായ ബ്ലു ടോക്കായി നേടിയ 30 മില്യണ്‍ ഡോളര്‍, ബീകോണ്‍സ്റ്റാക് നേടിയ 25 മില്യണ്‍ ഡോളര്‍, വില്‍ക്കാര്‍ട്ടിന്റെ 18 മില്യണ്‍ ഡോളര്‍, ഡ്രോവിന്‍ബോക്‌സ് മൈക്രോസോഫ്റ്റ്, എസ്ബിഐ എന്നിവയില്‍ നിന്നും സ്വീകരിച്ച തുക എന്നിവയാണ് ഈയാഴ്ചയിലെ മറ്റ് ഫണ്ടിംഗുകള്‍.

ഈവര്‍ഷം ഇതുവരെ 810 മില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചു.

X
Top