ന്യൂഡല്‍ഹി: ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ പരമ്പരാഗത പിസി (പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി 2023 ന്റെ രണ്ടാം പാദത്തില്‍ (2 ക്യു 23) 3.2 ദശലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വില്‍പന നടത്തിയത്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (ഐഡിസി) പുതിയ റിപ്പോര്‍ട്ട് പറയുന്നു. 5.9 ശതമാനം പാദാടിസ്ഥാനത്തിലുള്ള (ക്യുഒക്യു) വളര്‍ച്ചയുണ്ടായിട്ടും, 2 ക്യു 23 ല്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ പിസി വിപണി വാര്‍ഷികാടിസ്ഥാനത്തില്‍ 15.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഐഡിസിയുടെ വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി പേഴ്സണല്‍ കമ്പ്യൂട്ടിംഗ് ഡിവൈസ് ട്രാക്കര്‍ സൂചിപ്പിക്കുന്നു. ഐഡിസി പറയുന്നതനുസരിച്ച്, എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളും ഇടിവിന് സാക്ഷ്യം വഹിച്ചു(YOY) . അതേസമയം മേഖല വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്.
പിസി വ്യാപാരികള്‍ കോളേജ് കാമ്പെയ് നുകള്‍ വിജയകരമായി നടത്തിയെന്നും നല്ല പ്രതികരണം നേടിയെന്നും ‘ഐഡിസി ഇന്ത്യ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ഭരത് ഷേണായി പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ന്റെ രണ്ടാം പാദത്തില്‍ (2 ക്യു 23) 31.1 ശതമാനം വിഹിതവുമായി എച്ച്പി വിപണിയില്‍ മുന്നിലെത്തി. ഉപഭോക്തൃ, വാണിജ്യ വിഭാഗങ്ങളില്‍ കമ്പനി ശക്തമായ പ്രകടനം കാഴ്ചവച്ചു.
16.2 ശതമാനം വിഹിതവുമായി ലെനോവോ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 30.2 ശതമാനം കുറവ് വില്‍പനയാണ് നടത്തിയത്. 15.3 ശതമാനം വിഹിതവുമായി ഡെല്‍ ടെക്നോളജീസ് മൂന്നാം സ്ഥാനത്തും 11.4 ശതമാനം വിഹിതവുമായി ഏസര് ഗ്രൂപ്പ് നാലാം സ്ഥാനത്തും 7.2 ശതമാനം വിഹിതവുമായി എ.എസ്.യു.എസ് അഞ്ചാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.