
മുംബൈ: ആഗോള വിപണികളുടെ മികച്ച പ്രകടനം ആഭ്യന്തര സൂചികകളെ തുണയ്ക്കുന്നതായി പ്രോഗസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍ പറഞ്ഞു.പലിശ നിരക്ക് വര്‍ദ്ധനവിന് വിരമാമാകുമെന്ന സൂചന, ചൊവ്വാഴ്ച യുഎസ് വിപണികളെ ഉയര്‍ത്തി.സമ്പദ് വ്യവസ്ഥ ദുര്‍ബലമായതാണ് നിരക്ക് കുറയ്ക്കലിന് സാഹചര്യമൊരുക്കിയത്.
യൂറോപ്യന്‍,ഏഷ്യന്‍ സൂചികകളിലും ശക്തി പ്രകടമാണ്.19400 ന് മുകളിലെ ക്ലോസിംഗ് അപ്‌ട്രെന്റ് സ്ഥീകരിക്കുമെന്ന് ഗഗ്ഗാര്‍ കരുതുന്നു. 19250-19310 ലെവലിലായിരിക്കും പിന്തുണ.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും (എഫ്‌ഐഐ) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും (ഡിഐഐ) അറ്റ നിക്ഷേപകരായതില്‍് ശുഭസൂചന കണ്ടെത്തുകയാണ് മേഹ്ത ഇക്വിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് വൈസ്പ്രസിഡന്റ് പ്രശാന്ത് തപ്‌സെ.മുന്‍ ആഴ്ചകളില്‍ എഫ്‌ഐഐ അറ്റ വാങ്ങല്‍കാരായിരുന്നു. നിഫ്റ്റി 19380 മറികടക്കുന്ന പക്ഷം നിഫ്റ്റി 19440-19480 ലക്ഷ്യം വയ്ക്കുമെന്ന് കോടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ (റീട്ടെയ്ല്‍) ശ്രീകാന്ത് ചൗഹാന്‍ അറിയിച്ചു.
19280 ന് താഴെ സൂചിക 19250-19225 ലെവലിലേയ്ക്ക് വീഴാനാണ് സാധ്യത.






